കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം തൃശൂർ ജില്ലാ ഘടകത്തിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി


കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം തൃശൂർ ജില്ലാ ഘടകത്തിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. ഇത്തരത്തിലുള്ള രണ്ട് അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തിയെങ്കിലും ഇതു സംബന്ധിച്ച് രേഖമൂലമുള്ള സ്ഥിരീകരണമില്ല. പാർട്ടി അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളെല്ലാം നിയമപരമായി വെളിപ്പെടുത്തേണ്ടതാണ്. എന്നാൽ, ബ്രാഞ്ച്, ലോക്കൽ സെക്രട്ടിമാരുടേതടക്കം പേരുകളിലാണ് ഇവ. ഇപ്പോൾ കണ്ടെത്തിയ രണ്ട് അക്കൗണ്ടുകളെ കൂടാതെ, കൂടുതൽ അക്കൗണ്ടുകൾ കണ്ടേക്കാമെന്നും ഇഡി സംശയിക്കുന്നു. കരുവന്നൂരിലെ സോഫ്റ്റ്‌വേറും ഡേറ്റകളുമടക്കം ക്രൈംബ്രാഞ്ചിന്‍റെ കൈവശമാണ്. ഇത് ഇഡിക്ക് വിട്ടുനൽകിയിട്ടില്ല. ഇവ പരിശോധിച്ചാൽ ഇത്തരം അക്കൗണ്ടുകൾ കണ്ടുപിടിക്കാനാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. പക്ഷേ, ഈ ആരോപണങ്ങളൊന്നും കോടതിയിൽ നൽകിയ രേഖകളിലില്ലെന്നാണ് സൂചന.

അതേസമയം സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെ അന്വേഷണ സംഘം വീണ്ടും കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മുന്പ് നവംബർ 24നാണ് ഇയാളെ 10 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ അന്ന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ എത്തിയ എം.എം. വർഗീസിനെ രാത്രിയോടെയാണ് വിട്ടയച്ചത്. അന്വേഷണവുമായി വർഗീസ് സഹകരിക്കുന്നില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്. എന്നാൽ, അന്വേഷണവുമായി സഹകരിക്കുമെന്നാണ് ചോദ്യം ചെയ്യലിനു ഹാജരാകും മുന്പ് വർഗീസ് മാധ്യമങ്ങളോടു പറഞ്ഞത്.

article-image

dfvdfvd

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed