നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി പ്രതിഷേധം


നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്കു നേരെ ഇന്നും കരിങ്കൊടി പ്രതിഷേധം. രാവിലെ പ്രഭാതയോഗത്തിനെത്തിയപ്പോഴാണ് രാമനാഥപുരം ക്ലബിനു മുന്നിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട്, മലമ്പുഴ, കോങ്ങാട്, മണ്ണാർക്കാട് മണ്ഡലങ്ങളിലെ നവകേരള സദസാണ് ഇന്ന് നടക്കുന്നത്. രാവിലെ 11 മണിക്കാണ് പാലക്കാട് മണ്ഡലത്തിന്‍റെ സദസ് കോട്ടമൈതാനത്ത് നടന്നത്. 

മലമ്പുഴ മണ്ഡലത്തിന്‍റെ സദസ് ഉച്ചക്ക് മൂന്നു മണിക്ക് മുട്ടികുളങ്ങര കെഎപി ഗ്രൗണ്ടിലാണ് ചേരുന്നത്.  വൈകുന്നേരം 4.30ന് കോങ്ങാട് മണ്ഡലത്തിന്‍റെ സദസ് കോങ്ങാട് ബസ് സ്റ്റോപ്പ് ഗ്രൗണ്ടിലും ആറു മണിക്ക് മണ്ണാര്‍ക്കാട് മണ്ഡലത്തിന്‍റെ സദസ് മണ്ണാര്‍ക്കാട് കിനാതി ഗ്രൗണ്ടിലും നടക്കും. പാലക്കാട് ജില്ലയിലെ തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലെ നവകേരള സദസാണ് വെള്ളിയാഴ്ച നടന്നത്.

article-image

jhgvjh

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed