നവകേരള സദസ്; തദ്ദേശസ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു


നവകേരളാ സദസിനായി പണം ചെലവഴിക്കണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. സർക്കാർ ഉത്തരവ് മുനിസിപ്പാലിറ്റി ആക്ട് മറികടന്നുകൊണ്ടുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും കോടതി പരാമർശമുണ്ടായി. പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ മുൻസിപ്പാലിറ്റി ആക്ട് പ്രകാരം സർക്കാരിന് അധികാരമില്ലെന്നും കോടതി വിലയിരുത്തി. നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. 

സ്പോൺസർഷിപ്പിലൂടെയും മറ്റും ജില്ലാ ഭരണകൂടം പണം ചെലവഴിക്കണമെന്ന സർക്കാർ ഉത്തരവടക്കം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതി പരാമർശമുണ്ടായത്. വാർഷിക ഫണ്ട് പരിധി നിശ്ചയിക്കാൻ മാത്രമെ നിയമപ്രകാരം സർക്കാരിന് അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കുന്നു. സര്‍ക്കാരിന് ഇത്തരമൊരു ഉത്തരവ് എങ്ങനെ ഇറക്കാനാകുമെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. നിര്‍ബന്ധിത പണപ്പിരിവല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. കൗണ്‍സിലിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം എന്നായിരുന്നു സർക്കാർ വാദം.

article-image

fvxf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed