കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്


 

കണ്ണൂർ വി സിയുടെ ചുമതല പ്രൊ. ബിജോയ്‌ നന്ദന്. കുസാറ്റ് മറൈൻ ബയോളജി പ്രൊഫസർ ആണ് ബിജോയ്‌ നന്ദൻ. ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റേതാണ് തീരുമാനം. ഉത്തരവ് ഉടൻ പുറത്തിറങ്ങും. കണ്ണൂർ വി സി പുനർനിയമനത്തിൽ ഗവർണർക്കെതിരെ സുപ്രിംകോടതി നടത്തിയത് അതിരൂക്ഷ വിമർശനമാണ്. നിയമനത്തിനുള്ള അധികാരം ചാൻസിലർക്ക് മാത്രമാണെന്ന് ഓർമിപ്പിച്ച കോടതി ബാഹ്യശക്തി സമ്മർദം ചെലുത്തുമ്പോൾ റബ്ബർ സ്റ്റാമ്പുപോലെ പ്രവർത്തിക്കരുതെന്ന് പറഞ്ഞു. ഗവർണറുടെ നടപടി അമ്പരപ്പുണ്ടാക്കിയെന്നും കോടതി പറഞ്ഞു.

കണ്ണൂർ വിസിയായുള്ള ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം അസാധുവാക്കിക്കൊണ്ടുള്ള 72 പേജുകളുള്ള വിധിയിലാണ് ഗവർണർക്കെതിരെ രൂക്ഷവിമർശനമുള്ളത്. വിധിയിൽ 71-ാം പോയിന്റായാണ് ഗവർണർ റബ്ബർ സ്റ്റാമ്പാകരുതെന്ന് സുപ്രിംകോടതി വിമർശിച്ചിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് അധികാരങ്ങളില്ലാത്ത ഒരു സ്ഥാനം ചെലുത്തുന്ന സമ്മർദത്തിന് വിധേയപ്പെടാൻ ഗവർണർ ബാധ്യസ്ഥനല്ല. അതുകൊണ്ടുതന്നെ നടപടി ചട്ടവിരുദ്ധമാണെന്ന് കോടതിയ്ക്ക് കരുതേണ്ടിവരും. സുതാര്യതയില്ലാത്ത നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും സുപ്രിംകോടതി കുറ്റപ്പെടുത്തി.

article-image

dsaadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed