വി­സി പു­നര്‍­നി­യ­മനം; മു­ഖ്യ­മ­ന്ത്രി­യു­ടെ ഓ­ഫീ­സില്‍­നി­ന്ന് രാ­ഷ്ട്രീ­യ സ­മ്മര്‍­ദ­മു­ണ്ടാ­യെ­ന്ന് ഗ­വര്‍­ണര്‍


തി­രു­വ­ന­ന്ത­പുരം: ക­ണ്ണൂര്‍ വി­സി­യു­ടെ പു­നര്‍­നി­യ­മനം സു­പ്രീം­കോട­തി റ­ദ്ദാ­ക്കി­യ­തി­ന് പി­ന്നാ­ലെ സര്‍­ക്കാ­രി­നെ­തി­രേ ആ­ഞ്ഞ­ടി­ച്ച് ഗ­വര്‍­ണര്‍ ആ­രി­ഫ് മു­ഹമ്മ­ദ് ഖാന്‍. പു­നര്‍­നി­യമ­ന­ത്തിന് മു­ഖ്യ­മ­ന്ത്രി­യു­ടെ ഓ­ഫീ­സില്‍­നി­ന്ന് രാ­ഷ്ട്രീ­യ സ­മ്മര്‍­ദ­മു­ണ്ടാ­യെ­ന്ന് ഗ­വര്‍­ണര്‍ പ്ര­തി­ക­രിച്ചു. പു­നര്‍­നിയ­മനം സം­ബ­ന്ധി­ച്ച് ആ­വശ്യം ഉ­ന്ന­യി­ച്ച­പ്പോള്‍ ത­ന്നെ ഇ­ത് ച­ട്ട­വി­രു­ദ്ധ­മാ­ണെ­ന്ന് താന്‍ പ­റ­ഞ്ഞി­രുന്നു. എ­ന്നാല്‍ എ­ജി­യു­ടെ നി­യ­മോ­പ­ദേ­ശ­മു­ണ്ടെ­ന്ന് സര്‍­ക്കാര്‍ അ­റി­യി­ക്കു­ക­യാ­യി­രു­ന്നെന്നും ഗ­വര്‍­ണര്‍ പ­റഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുളളവര്‍ തന്നെ വ­ന്ന് കണ്ടു. ഉന്നതവിദ്യാ­ഭ്യാസമന്ത്രി­യെയും ഇ­തി­ന് വേ­ണ്ടി ക­രു­വാ­ക്കി­. മു­ഖ്യ­മ­ന്ത്രി­ക്ക് സ്ഥാ­ന­ത്ത് തുടരാന്‍ കഴിയുമോ എന്നത് ധാര്‍മികമായ ചോദ്യമാ­ണ്. ഇക്കാര്യം അ­വര്‍ തന്നെ തീരുമാനി­ക്കട്ടെ. താന്‍ ആരുടേയും രാജി ആവശ്യപ്പെ­ടു­ന്നില്ലെന്നും ഗവർണർ പറഞ്ഞു. ക­ണ്ണൂര്‍ സര്‍­വ­ക­ലാ­ശാ­ല­യില്‍ ന­ട­ന്ന കാര്യം കേ­ര­ള­ത്തില്‍ എല്ലാ­യി­ടത്തും ന­ട­ത്താ­നാ­ണ് സര്‍­വ­ക­ലാശാ­ല ബില്‍ ഉ­ണ്ടാ­ക്കി­യത്. അതു­കൊ­ണ്ടാ­ണ് ബില്ലു­ക­ളില്‍ താന്‍ ഒ­പ്പു വ­യ്­ക്കാ­ത്ത­തെന്നും ഗ­വര്‍­ണര്‍ കൂ­ട്ടി­ച്ചേര്‍ത്തു.

article-image

ASDDSDSDASADSADS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed