കാനത്തിന് പകരക്കാരനില്ല; അവധി അപേക്ഷ പരിഗണിക്കാതെ സിപിഐ എക്സിക്യൂട്ടീവ്


‍തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവധിയിൽ പോകുന്ന ഒഴിവിൽ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് പകരക്കാരനെ നിയോഗിക്കുന്ന കാര്യത്തിൽ‌ തീരുമാനമായില്ല. ഇക്കാര്യത്തിൽ‌ പാർട്ടി ദേശീയ എക്സിക്യൂട്ടീവിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ. കാനം രാജേന്ദ്രന്റെ അവധി അപേക്ഷ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പരിഗണിച്ചില്ല.

ആരോഗ്യ പ്രശ്നങ്ങൾ മൂലം ഏറെ നാളായി പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുന്ന കാനം രാജേന്ദ്രൻ കാൽപ്പാദം മുറിച്ച് മാറ്റിയതിനെ തുടർന്നാണ് അവധി അപേക്ഷ നൽകിയത്. മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടുകൊണ്ടുളള കത്ത് സംസ്ഥാന-ദേശീയ നേതൃത്വത്തിന് കൈമാറിയിരുന്നു. കാനത്തിന് അവധി അനുവദിച്ച് അസിസ്റ്റൻറ് സെക്രട്ടറി പി പി സുനീറിനെ സെക്രട്ടറിയുടെ ചുമതല ഏൽപ്പിക്കാനായിരുന്നു കാനം പക്ഷത്തെ നീക്കം. എന്നാൽ ഇത് ഫലം കണ്ടില്ല.

അസിസ്റ്റൻറ് സെക്രട്ടറിമാരിൽ ജൂനിയറായ സുനീറിനെ ചുമതലയേൽപ്പിച്ചാൽ അവധി കഴിഞ്ഞ് കാനത്തിന് അനായാസം സെക്രട്ടറി പദവിയിലേക്ക് മടങ്ങിവരാം എന്നതാണ് കാനം പക്ഷം കണക്കുകൂട്ടിയത്. സീനിയർ അസിസ്റ്റൻറ് സെക്രട്ടറി ഇ ചന്ദ്രശേഖരനെ മാറ്റി നിർത്തി സുനീറിന് ചുമതല നൽകുന്നതിനെ എക്സിക്യൂട്ടിവിലെ അംഗങ്ങള്‍ എതിര്‍ത്താല്‍ ദേശീയ സെക്രട്ടേറിയേറ്റംഗം ബിനോയ് വിശ്വത്തെ പരിഗണിക്കാനും കാനം പക്ഷം ആലോചിച്ചിരുന്നു.

article-image

ASDADSADSADSADSADSADS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed