പുനപരിശോധനാ ഹര്‍ജി നല്‍കില്ല, വിധി അംഗീകരിക്കുന്നു; ഡോ. ഗോപിനാഥ് രവീന്ദ്രന്‍


 

കണ്ണൂര്‍ സര്‍വകലാശാല വി സിയായുള്ള തന്റെ പുനര്‍നിയമനം അസാധുവാക്കിയ സുപ്രിംകോടതി വിധി അംഗീകരിക്കുന്നതായി ഡോ. ഗോപിനാഥ് രവീന്ദ്രന്‍. താന്‍ ആവശ്യപ്പെട്ടിട്ടല്ല വി സിയായി തന്നെ വീണ്ടും നിയമിച്ചതെന്ന് ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. താന്‍ തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. കോടതിവിധിയ്‌ക്കെതിരെ താന്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ല. വിധിയില്‍ നിരാശയില്ല. വി സിയെന്ന നിലയില്‍ തനിക്ക് കുറേകാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും സുപ്രിംകോടതി വിധിയ്ക്ക് ശേഷം ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമനത്തില്‍ ബാഹ്യഇടപെടല്‍ ഉണ്ടായോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടയാള്‍ താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി സിയുടെ നിയമനത്തിന് അധികാരമോ അവകാശമോ ഇല്ലാത്ത ഭാഗത്തുനിന്നും നിയമനത്തിന് സമ്മര്‍ദമുണ്ടായി എന്നുള്‍പ്പെടെ നിരീക്ഷിച്ചുകൊണ്ടാണ് ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രിംകോടതി അസാധുവാക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദമുണ്ടായെന്ന ആരോപണത്തെ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു ഇന്നത്തെ സുപ്രിംകോടതിയുടെ നിരീക്ഷണങ്ങള്‍. സമ്മര്‍ദം മൂലമുള്ള നിയമനം ചട്ടവിരുദ്ധമെന്ന് കോടതി പറഞ്ഞു. ആയതിനാല്‍ ഡോ. രവീന്ദ്രന്‍ ഗോപിനാഥന് പുനര്‍നിയമനം നല്‍കിയ നടപടി നിലനില്‍ക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

article-image

ASADSADSADSASDASA

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed