നിലമ്പൂരിൽ ആദിവാസി ജീവിതം ദുരിതം; ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ വൈദ്യുതി ഇല്ല, വാസയോഗ്യമല്ല


 

നിലമ്പൂരിലെ ആദിവാസി ദുരിതജീവിതത്തെ കുറിച്ചുള്ള ലീഗൽ സർവീസ് അതോറിറ്റി ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് കൈമാറി. സബ് ജഡ്ജ് ഷബീർ ഇബ്രാഹിം ആണ് റിപ്പോർട്ട് നൽകിയത്. അഞ്ച് കോളനിയിലെ വീടുകൾ അപകടാവസ്ഥയിലെന്ന് റിപ്പോർട്ട്. 2019ലെ പ്രളയത്തിന് ശേഷം മിക്ക വീടുകളും വാസയോഗ്യമല്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു. വാണിയമ്പുഴ കോളനിയിൽ 20 കുടുംബങ്ങൾ ഷീറ്റ് കെട്ടിയ ഷെഡിലാണ് താമസിക്കുന്നത്. 20 കുടുംബങ്ങൾക്കുള്ളത് 1 ബയോ ടോയ്ലറ്റാണ്. ഇവിടെ വൈദ്യുതിയില്ല. കുടിവെള്ളമില്ലാത്തതിനാൽ പുഴയിലെ വെള്ളം ആണ് ഉപയോഗിക്കുന്നത്.

ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ വൈദ്യുതി ഇല്ല. കുമ്പളപ്പാറ ട്രൈബൽ കോളനിയിൽ ഊര് മൂപ്പന്‍റെ വീട് പോലും വാസയോഗ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി ഇടപെട്ടതോടെ ഇവിടെ 3 ബയോടോയ്ലറ്റ് ഇവിടെ നിർമ്മിച്ചതായും റിപ്പോർട്ടിലുണ്ട്. തരിപ്പപ്പൊട്ടി ആദിവാസി കോളനിയിലും സമാന അവസ്ഥയാണെന്നും റിപ്പോർട്ടിലുണ്ട്. ഇരുട്ടുകുത്തി കോളനിയിലെ വീടുകൾ എല്ലാം നാശത്തിന്‍റെ വക്കിലാണ്. 15 വീടുകളും വാസയോഗ്യമല്ലാത്തതാണ്. അതേസമയം, റിപ്പോർട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും.

article-image

DSADSADSADSADS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed