പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല, പിന്നെന്തിന് മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചെന്ന് വി ഡി സതീശൻ
കരുതൽ തടങ്കലിനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി നടത്തിയത് കലാപാഹ്വാനം. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വധശ്രമം നടത്തിയെന്നും വി ഡി സതീശൻ വ്യക്തമാക്കി. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിനെയും അദ്ദേഹം വിമർശിച്ചു. കൊല്ലത്തെ കുട്ടിയെ കണ്ടെത്തിയ കാര്യത്തിൽ മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചത് എന്തിന്. പൊലീസിന്റെ മൂക്കിൻ തുമ്പത്താണ് പ്രതികൾ കുട്ടിയെ ഇറക്കിവിട്ടത്. പൊലീസിന് പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചില്ലെന്നും വി ഡി സതീശൻ വിമർശിച്ചു.
അതേസമയം കൊല്ലം ഓയൂരിൽ നിന്നും കാണാതായ ആറുവയസുകാരിയെ തിരികെ ലഭിച്ചത് കേരള ജനതയുടെ സംഘടിത പരിശ്രമത്തിന്റെ ഫലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. കേസന്വേഷണത്തിൽ കേരളാ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളാ പോലീസിന്റെ നേതൃത്വത്തിൽ നാടൊന്നാകെ കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തിയത് അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ സംഘടിത പരിശ്രമങ്ങളിലൊന്നാണ്. ഒരു തിരച്ചിലിന് വേണ്ടി ഇത്രയധികം ജനങ്ങൾ തെരുവിലിറങ്ങിയ സംഭവം അടുത്ത കാലത്ത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഭാഗ്യവശാൽ കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും പോലീസ് അന്വേഷണത്തിൽ സംഭവിച്ച വീഴ്ച ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
sddsaadsadsasdasdads