ആലുവയിൽ നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി


ആലുവയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ബസ് സ്റ്റാന്റിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി വൈകാതെ തന്നെ കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉച്ചയ്ക്കുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്കുശേഷം കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയക്കും. ഐപിസി 157, വകുപ്പ് പ്രകാരം കേസെടുത്തതായി ആലുവ പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ 8 15ഓടെയാണ് വീട്ടിൽ നിന്ന് സ്കൂളിലേക്ക് പുറപ്പെട്ട കുട്ടിയെ കാണാതായത്. സമയം കഴിഞ്ഞിട്ടും കുട്ടി സ്കൂളിൽ എത്താതിരുന്നതോടെ സ്കൂൾ അധികൃതർ വീട്ടിൽ വിവരമറിയിച്ചു ഇതോടെ മാതാപിതാക്കൾ ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകി.

article-image

adsadsadsadsads

You might also like

Most Viewed