ഗവർണർ തുടരാൻ പാടില്ലെന്ന നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി


മലപ്പുറം: ഗവർണർക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതിയോട് അനാദരവാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. ഇത്തരം നിലപാടുള്ള വ്യക്തിക്ക് ഈ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കേന്ദ്ര സർക്കാർ ഇതിൽ നിലപാട് സ്വീകരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

'സുപ്രീം കോടതി ഇത് നേരത്തെ വ്യക്തമാക്കിയതാണ്. രാജ്യത്ത് ഏറെ നാളായി നടന്നു കൊണ്ടിരിക്കുന്ന നിലപാടിനെതിരെ ചില സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ബില്ലുകള്‍ ഇങ്ങനെ പിടിച്ചുവെക്കാൻ പാടില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഈ വിധി രാജ്യത്തെ എല്ലാ ഗവർണർമാർക്കും ബാധകമാണ്. എന്നാൽ കേരളാ ഗവർണർ ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. കേരളം സുപ്രീം കോടതിയെ സമീപിച്ചപ്പോൾ പഞ്ചാബിന്റെ കാര്യത്തിലെ വിധി ഗവർണർ വായിച്ചു നോക്കണം എന്നാണ് നിർദേശിച്ചത്. എന്നാൽ അതിനെ പരിഹസിക്കുന്ന മറുപടിയാണ് ഗവർണറിൽ നിന്നുണ്ടായത്. ഗവർണർ സ്ഥാനത്തുള്ള വ്യക്തി സുപ്രീം കോടതിയുടെ നിലപാടിനോട് അനാദരവ് കാണിക്കരുത്,' മുഖ്യമന്ത്രി പറഞ്ഞു.

article-image

asdadsadsadsads

You might also like

Most Viewed