കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കും, പൊലീസ് സേനയ്ക്ക് അഭിനന്ദങ്ങള്‍; ആരോഗ്യ മന്ത്രി


 

കൊല്ലം ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരളം കാത്തിരുന്ന വാര്‍ത്ത. പൊലീസും ജനങ്ങളും ഉള്‍പ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായി കുഞ്ഞിനെ നമുക്ക് തിരിച്ചുകിട്ടിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

പൊലീസിന്റെ നിരീക്ഷണം ഭേദിച്ച് കുഞ്ഞിനെ കടത്താനാകില്ല എന്നതാണ് പ്രതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോകാന്‍ കാരണം. പൊലീസ് സേനയ്ക്ക് പ്രത്യേക അഭിനന്ദങ്ങള്‍. ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം എആര്‍ ക്യാമ്പില്‍ കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി. മാതാപിതാക്കള്‍ക്കും ആവശ്യമായ ആരോഗ്യ പിന്തുണ ഉറപ്പാക്കും. ആരോഗ്യ പ്രവര്‍ത്തകരായ മാതാപിതാക്കള്‍ക്ക് ആവശ്യമുള്ള അവധി നല്‍കാന്‍ അവര്‍ ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേത്തു.

അതേസമയം അബിഗേൽ സാറ റെജിയെ ഇന്ന് വീട്ടിലേയ്ക്ക് കൊണ്ടുവരില്ലെന്ന് സൂചന. ആരോഗ്യവും മാനസികനിലയും നിരീക്ഷിക്കാനായി കുട്ടിയെ ഇന്ന് ആശുപത്രിലാക്കാനാണ് സാധ്യത. ശേഷം ബുധനാഴ്ച രാവിലെ വീട്ടിലേക്കെത്തിക്കുമെന്നാണ് വിവരം. കുഞ്ഞിന്‍റെ അമ്മയെയും സഹോദരനെയും കുട്ടിയുള്ളിടത്തേക്ക് കൊണ്ടുപോകുമെന്ന് കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ആശ്രാമമൈതാനത്തു നിന്നും കുഞ്ഞിനെ കണ്ടെത്തിയപ്പോൾ തന്നെ പിതാവിനെ എആർ ക്യാംപിലേക്ക് പോലീസുകാർ എത്തിച്ചിരുന്നു. തുടർന്ന് എആർ ക്യാംപിൽ വച്ചാണ് അബിഗേലിനെ അവർ കൈമാറിയത്. ഉടൻ തന്നെ അമ്മ സിജിയെ വീഡിയോ കോൾ ചെയ്തു. സഹോദരൻ ജോനാഥിനെയും കണ്ടപ്പോൾ അബിഗേലിന്‍റെ മുഖത്ത് പരിഭ്രമം മാറി ചിരി എത്തി.

article-image

saasasasasasasas

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed