എല്ലാവര്ക്കും നന്ദി; സന്തോഷാശ്രുക്കളുമായി അബിഗേലിന്റെ അമ്മ
![എല്ലാവര്ക്കും നന്ദി; സന്തോഷാശ്രുക്കളുമായി അബിഗേലിന്റെ അമ്മ എല്ലാവര്ക്കും നന്ദി; സന്തോഷാശ്രുക്കളുമായി അബിഗേലിന്റെ അമ്മ](https://www.4pmnewsonline.com/admin/post/upload/A_Db2UtNBcvP_2023-11-28_1701166127resized_pic.jpg)
കൊല്ലം: കുഞ്ഞിനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്ക്കും നന്ദിയെന്ന് ഓയൂരില്‍ നാലംഗസംഘം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി അബിഗേല്‍ സാറാ റെജിയുടെ അമ്മ സിജി. കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്തിന് സമീപത്തുനിന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഇവര്‍. പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ടീയക്കാര്‍, മതമേലധ്യക്ഷന്മാര്, നാട്ടുകാര്‍ അടക്കം എല്ലാവര്ക്കും നന്ദി. എല്ലാവരുടെയും പ്രാർഥന ദൈവം കേട്ടു. ഏവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും സിജി പറഞ്ഞു.
ഇന്ന് ഉച്ചയ്ക്കാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. ആഗ്രഹിക്കുന്ന മോചനദ്രവ്യം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞതാകാമെന്നാണ് നിഗമനം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
dsadsfdfsdfsdfs