കൊടുവള്ളിയിലെ കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലീസ്

നവകേരള സദസ്സിനായി കോഴിക്കോടെത്തിയ മുഖ്യമന്ത്രിക്കു നേരെ ജില്ലയിൽ വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം ഉയർന്നതോടെ പല കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് കരുതൽ തടങ്കലിലാക്കി. കൊടുവള്ളിയിലെ പാർട്ടി പ്രവർത്തകരെയാണ് പൊലീസെത്തി പിടികൂടി കരുതൽ തടങ്കലിലാക്കിയത്. കൊടുവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.കെ ജലീൽ, പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ എന്നിവരാണ് ഇപ്പോൾ കസ്റ്റഡിയിലായത്. ബലം പ്രയോഗിച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്.
ADSADSADS