ആഘോഷങ്ങൾ ഒഴിവാക്കി നവകേരള സദസ്സ്; കോഴിക്കോട് ഇന്ന് സമാപനം

കോഴിക്കോട്: നവകേരള സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ പരിപാടികൾ ഇന്ന് പൂർത്തിയാകും. കുസാറ്റ് അപകടത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും വേദിയിലെ ആഘോഷങ്ങളും ഒഴിവാക്കി. പ്രതിപക്ഷ ബഹിഷ്കരണം തള്ളി കുന്ദമംഗലം മുൻ മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ എൻ അബൂബക്കർ പ്രഭാത സദസിൽ പങ്കെടുത്തിരുന്നു. ഓമശ്ശേരിയിലെ സ്‌നേഹതീരം കണ്‍വെന്‍ഷൻ സെന്ററിലായിരുന്നു പ്രഭാത സദസ്സ്. തിരുവമ്പാടി, കൊടുവള്ളി, കുന്നമംഗലം, ബേപൂർ എന്നീ മണ്ഡലങ്ങളിലാണ് ഇന്നത്തെ പരിപാടികൾ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കോഴിക്കോട് ജില്ലയിൽ നിന്ന് 30900 പരാതികളാണ് ലഭിച്ചത്. നവകേരള സദസ്സ് ഇന്നത്തോടെ നാല് ജില്ലകൾ പൂർത്തിയാക്കും.
അതേസമയം നവകേരള സദസ്സിനെതിരെയുള്ള കെഎസ്‌യു പ്രതിഷേധം ഇന്നും തുടർന്നു. കെഎസ്‌യു പ്രവർത്തകർ സെന്ററിന് പുറത്ത് പ്രതിഷേധിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
SAASAASaS