കുസാറ്റ് ദുരന്തം; ,മൂന്നംഗ സമിതി അന്വേഷിക്കും പൊലീസിനെ അറിയിച്ചില്ല എന്നത് ഗുരുതര കാര്യമെന്നും മന്ത്രി

കൊച്ചി: കുസാറ്റില്‍ ഗാനനിശയോട് അനുബന്ധിച്ച് ദുരന്തം ഉണ്ടായ സംഭവം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം അന്വേഷിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. പരിപാടി പൊലീസിനെ അറിയിച്ചില്ല എന്നത് ഗുരുതരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ടെക് ഫെസ്റ്റ് ഉൾപ്പടെയുള്ള പരിപാടികൾക്ക് മാർഗരേഖയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ഗാനനിശക്കിടെ ഉണ്ടായ അപകടത്തില്‍ സംഘാടകർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സംഘാടനത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിച്ച് വരികയാണ്. ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
saasdsddsaadsads