സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ വര്‍ധന; പുതിയ വകഭേദമാണോയെന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ വര്‍ധന. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാന്‍ വിശദ പരിശോധന നടത്തും.
കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടെന്നാണ് കണക്ക്. ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്. കാറ്റഗറി ബിയില്‍പ്പെട്ട രോഗികളെയാണ് ഇപ്പോള്‍ കണ്ടെത്തുന്നതില്‍ അധികവും. ലക്ഷണങ്ങളുമായെത്തുന്നവരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. പ്രായമായവരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലും ആണ് രോഗബാധ കൂടുതല്‍. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
sadadsadsadsads