പ്രതിപക്ഷ നേതാവിന്റേത് ഇരിക്കുന്ന പദവിക്ക് നിരക്കാത്ത പ്രതികരണം: മുഖ്യമന്ത്രി


കൽപറ്റ: കാസർകോട്, കണ്ണൂർ ജില്ലകളിൽ നവകേരള സദസ് ചരിത്രം സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം കണ്ട ഏറ്റവും വലിയ ബഹുജന സംവാദ പരിപാടിയായി നവകേരള സദസ് ചരിത്രം കുറിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് എംഎൽഎമാർ ബഹിഷ്കരിച്ചെങ്കിലും ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് കിട്ടുന്നത്. പ്രതിപക്ഷ പ്രതികരണം മനോവിഭ്രാന്തി പിടിപെട്ടത് പോലെയാണെന്നും അവരുടെ ആഹ്വാനം ജനങ്ങൾ തള്ളിക്കളയുമ്പോൾ ഉണ്ടാകുന്ന മനോനില ആണിതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

'ഇരിക്കുന്ന പദവിക്ക് നിരക്കാത്ത പ്രതികരണമാണ് പ്രതിപക്ഷ നേതാവിൽ നിന്ന് ഉണ്ടാകുന്നത്. അദ്ദേഹത്തിന്റെ ഭാഷ തന്നെ മാറിയല്ലോ. എന്തും വിളിച്ചു പറയുകയാണ്. അസാധാരണമായ ജനക്കൂട്ടം വരുന്നതിൽ നല്ല നിലയിൽ പ്രയാസം ഉണ്ടാകും, സ്വാഭാവികം. ജനപങ്കാളിത്തം കണ്ട് എന്തും വിളിച്ചു പറയുകയും അപഹസിക്കുകയും ചെയ്യുന്നത് ഗുണകരമല്ല. ഇതൊന്നും ജനം കണക്കിലെടുക്കുന്നില്ല. പരാതി പരിഹാരം സംബന്ധിച്ച് പറയുന്നത് തെറ്റാണ്. സ്വയം പറയുന്നതാണോ അതോ പുതിയ ഉപദേശകർ പറയുന്നതാണോ എന്നറിയില്ല. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തത്തോട പ്രതികരിക്കണം', മുഖ്യമന്ത്രി പറഞ്ഞു.

article-image

asasasdadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed