വ്യാജ തിരിച്ചറിയൽ കാർഡ് പരാതി; കെ സുരേന്ദ്രൻ മൊഴി നൽകാൻ ഹാജരായി


തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ പരാതിക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ എത്തിയാണ് സുരേന്ദ്രൻ മൊഴി നൽകിയത്. ഡിസിപി നിതിൻ രാജ് സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയത്.

ഷാഫി പറമ്പിലും കർണാടകയിലെ മന്ത്രി എൻ എ ഹാരിസിന്റെ മകനും യൂത്ത് കോൺഗ്രസ്സ് നേതാവുമായ മുഹമ്മദ്‌ ഹാരിസും ചേർന്നാണ് ആപ്പ് ഉപയോഗിച്ച് വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചതെന്ന് ചോദ്യം ചെയ്യലിന് ശേഷം കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കർണാടക നിയമസഭ തെരഞ്ഞെടുപ്പിലും ഈ വ്യാജ കാർഡുകൾ ഉപയോഗിച്ചോ എന്ന് സംശയമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ്സ് വ്യാജ ഐഡി കാർഡ് നിർമ്മാണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മറ്റ് തെരഞ്ഞെടുപ്പിലും അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് വ്യക്തമാക്കിയ സുരേന്ദ്രൻ ഉൾപ്പാർട്ടി പ്രശ്നമായി ഇതിനെ കാണാനാകില്ലെന്നും ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പിലെ അട്ടിമറി എം എം ഹസനും എം വിൻസന്റ് എംഎല്‍എക്കും അറിമായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

article-image

SAasASasSDAASSD

You might also like

Most Viewed