തെരഞ്ഞെടുപ്പ് ക്രമക്കേടിൽ നേതാക്കളുടെ പങ്ക് അന്വേഷിക്കാൻ കമ്മീഷണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ്


യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ്. ദേശീയ ഗവേഷണ വിഭാഗം കോ ഓഡിനേറ്റർ ഷഹബാസ് വടേരിയാണ് പരാതി നൽകിയത്. ക്രമക്കേടിൽ നേതാക്കൾ ഉൾപ്പടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. കെ.പി.സി.സിക്കും പരാതി നൽകി. നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഷഹബാസ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയിൽ നിന്ന് വിവരങ്ങൾ തേടാൻ പൊലീസ് തയ്യാറെടുക്കുകയാണ്. സെർവറിലെ വിവരങ്ങൾ ആവശ്യപ്പെടും. ഇതിനായി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കത്ത് നൽകും. വിവരങ്ങൾ കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങളും ചുമത്താനും ആലോചനയുണ്ട്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വ്യാജരേഖ ചമച്ചതിനാണ് കേസ്.

article-image

asdadsadsadsasd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed