എ​ന്‍.​എ.അ​ബൂ​ബ­​ക്ക​ര്‍ പാ​ര്‍­​ട്ടി ഭാ­​ര­​വാ­​ഹി­​യ­​ല്ല, ന​വ​കേ​ര­​ള സ​ദ​സു​മാ​യി ഒരിക്കലും സ​ഹ​ക­​രി­​ക്കി​ല്ലെന്നും ലീ­​ഗ്


മ­ല­പ്പുറം: നവകേരള സ­ദ­സി­ന്‍റെ കാസര്‍­ഗോ­ട്ടെ പ്ര­ഭാ­ത­യോ­ഗ­ത്തില്‍ പ­ങ്കെ­ടുത്ത എന്‍.എ.അബൂബ­ക്കര്‍ പാര്‍­ട്ടി ഭാ­ര­വാ­ഹി­യ­ല്ലെ­ന്ന് മുസ്‌ലീം ലീഗ്. അബൂബ­ക്ക­റിന് പാര്‍ട്ടിയില്‍ ഔ­ദ്യോഗി­ക ഭാരവാഹിത്വം ഇ­ല്ലെ­ന്ന് ലീ­ഗ് ദേശീ­യ ജ­ന­റല്‍ സെ­ക്രട്ട­റി പി.കെ.കു­ഞ്ഞാ­ലി­ക്കു­ട്ടി പ­റഞ്ഞു. വിഷയത്തില്‍ യുഡിഎഫ് വ്യക്തമായ തീരുമാനം എടുത്തതാണെന്നും നവകേര­ള സദസുമായി ലീഗ് ഒരിക്കലും സഹകരിക്കില്ലെ­ന്നും കുഞ്ഞാലിക്കു­ട്ടി പ്ര­തി­ക­രി­ച്ചു.

പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ആരും നവകേര­ള സദസിന് പോ­കി­ല്ലെ­ന്ന് ലീ­ഗ് ജ­ന­റല്‍ സെ­ക്രട്ട­റി പി.എം.എ സലാം പ­റഞ്ഞു. പ­രി­പാ­ടി­യു­മാ­യി സ­ഹ­ക­രി­ക്ക­രു­തെ­ന്ന് ത­ങ്ങള്‍ അ­റി­യി­ച്ചി­ട്ടു­ണ്ടെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി. അതേസമയം, മുസ്‌ലീം ലീഗ് നേതാക്കള്‍ പാണക്കാട് അടിയന്തര യോഗം ചേരുകയാണ്. സാദിഖലി ശിഹാബ് തങ്ങള്‍ , പി.കെ.കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കു­ന്നു­ണ്ട് ലീഗ് നേതാവ് നവകേര­ള സദസില്‍ പങ്കെടുത്തതും കേരള ബാങ്ക് ഡയറക്ടര്‍ വിഷയവും യോഗത്തില്‍ ചര്‍ച്ച­യാ­കു­മെ­ന്നാ­ണ് സൂച­ന.

article-image

JJKLJKLJKLJKL

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed