ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിയില്ല; താക്കീത് മതിയെന്ന് അച്ചടക്ക സമിതി


ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാർശകൾ ഇല്ലാതെ അച്ചടക്ക സമിതി റിപ്പോർട്ട്. ഷൗക്കത്തിനെ കർശനമായി താക്കീത് ചെയ്യണമെന്നാണ് ശുപാർശ. അച്ചടക്കസമിതിയുടെ റിപ്പോർട്ട് കെപിസിസി അധ്യക്ഷന് കൈമാറി. ഇനി നിർണായകം കെപിസിസിയുടെ നിലപാടാകും.

ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിൽ ഒരു വിഭാഗം ഉറച്ചിരിക്കുകയാണ്. അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് അച്ചടക്ക സമിതി. കെപിസിസി വിലക്ക് ഏർപ്പെടുത്തിയിട്ടും പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനെ പാർട്ടി വിലക്കിയിരുന്നു. ഷൗക്കത്ത് ചെയ്തത് അച്ചടക്ക ലംഘനം തന്നെയാണെന്നാണ് കെപിസിസി നിലപാട്. പിന്നാലെ നവംബർ 12ന് ആര്യാടൻ ഷൗക്കത്തിന് എതിരായ അച്ചടക്ക ലംഘനം ചർച്ച ചെയ്യാനായി കെ.പി.സി.സി അച്ചടക്ക സമിതി യോഗം ചേർന്നു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള സമിതിയായിരുന്നു യോഗം ചേർന്നത്. ഇതിന് ശേഷമാണ് നിലവിൽ ആര്യാടൻ ഷൗക്കത്തിനെതിരായി കടുത്ത നടപടികൾ ഒഴിവാക്കിക്കൊണ്ടുള്ള അച്ചടക്ക സമിതി റിപ്പോർട്ട് വരുന്നത്.

article-image

ASDADSADSADSADSADS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed