മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം മുഖ്യമന്ത്രിക്കൊപ്പം നവകേരള സദസില്‍
കാസര്‍കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന്റെ ഭാഗമായി മുസ്‌ലിം ലീഗ് നേതാവ്. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമായ എന്‍ എ അബൂബക്കറാണ് നവകേരള സദസിന്റെ പ്രഭാത വിരുന്നിലേക്കാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്താണ് ഇരുന്നത്.
കര്‍ണാടക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവാണ് എന്‍ എ അബൂബക്കര്‍. നേരത്തെ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. കാസര്‍കോട്ടെ വ്യവസായ പ്രമുഖനുമാണ്. എന്‍ എ അബൂബക്കറിനെ തങ്ങള്‍ ക്ഷണിച്ചതാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ പറഞ്ഞു. കൂടുതല്‍ ലീഗ് നേതാക്കള്‍ വരും ദിവസങ്ങളില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
adsadsadsads