നടൻ വിനോദ് തോമസ് മരിച്ച നിലയിൽ
കോട്ടയം: നടൻ വിനോദ് തോമസ്(47) മരിച്ച നിലയിൽ. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മീനടം കുറിയന്നൂർ സ്വദേശിയാണ്.
കാറിൽ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിനരികിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയ്യപ്പനും കോശിയും, കുട്ടൻ പിള്ളയുടെ ശിവരാത്രി, ഭൂതകാലം, വാശി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
aa