നവകേരള സദസിന് തുടക്കമിട്ട് കാസർഗോഡ്
നവകേരള സദസിന് കാസർഗോഡ് തുടക്കം. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിലാണ് സദസിന്‍റെ ഉദ്ഘാടനം. ബസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് വേദിയിലേക്ക് സ്വീകരിച്ചത്. കാസര്‍ഗോട്ടെ പിഡബ്യുഡി ഗസ്റ്റ് ഹൗസിൽനിന്ന് പ്രത്യേക സൗകര്യങ്ങളോട് കൂടിയ ബസിലാണ് സംഘം പുറപ്പെട്ടത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും പരിശോധന നടത്തിയ ശേഷമാണ് മന്ത്രിമാർ ബസിൽ കയറിയത്. ഇന്ന് നടക്കുന്ന പരിപാടിയിൽ റവന്യുമന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാനും നിർദേശങ്ങൾ സ്വീകരിക്കാനുമായി മുഖ്യമന്ത്രിമാരും മന്ത്രിമാരും 140 നിയോജകമണ്ഡലങ്ങളിൽ എത്തുന്ന പരിപാടിയാണ് നവകേരള സദസ്. ഡിസംബർ 23 ന് വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് നവകേരള സദസിന്‍റെ സമാപനം.
്േിു്ു