തെരഞ്ഞെടുക്കപ്പെട്ട സർ‍ക്കാരുകളെ ബഹുമാനിക്കാന്‍ ഗവർ‍ണർ‍മാർ‍ തയാറാകണം; അല്ലെങ്കിൽ പദവി ഒഴിയണം; എംകെ സ്റ്റാലിൻ


തമിഴ്‌നാട് ഗവർ‍ണർ‍ ആർ‍.എൻ‍ രവിയ്‌ക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ആർ‍.എന്‍ രവി തമിഴ്‌നാടിനെ അപമാനിച്ചെന്ന് സ്റ്റാലിന്‍ നിയമസഭയിൽ‍ പറഞ്ഞു. പത്ത് ബില്ലുകൾ‍ ഗവർ‍ണർ‍ തിരിച്ചയച്ച സാഹചര്യത്തിലാണ് തമിഴ്‌നാട് സർ‍ക്കാർ‍ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചത്. ഡിഎംകെ സർ‍ക്കാരിന്‍റെ ഭരണനേട്ടങ്ങൾ‍ വിശദീകരിച്ചും ഗവർ‍ണർ‍ക്കെതിരേ രൂക്ഷ വിമർ‍ശനം ഉന്നയിച്ചും സഭയിൽ‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. ബില്ലുകൾ‍ തിരിച്ചയച്ചതിലൂടെ ഗവർ‍ണർ‍ നിയമസഭയെയും തമിഴ്‌നാട്ടിലെ ജനതയേയും അപമാനിച്ചു. അതിനാൽ‍ ഗവർ‍ണർ‍ പദവി ഒഴിവാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഇതിന് സാധിക്കില്ലെങ്കിൽ‍ തെരഞ്ഞെടുക്കപ്പെട്ട സർ‍ക്കാരുകളെ ബഹുമാനിക്കാന്‍ ഗവർ‍ണർ‍മാർ‍ തയാറാകണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേർ‍ത്തു. 

ബില്ലുകളിൽ‍ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ‍ ഗവർ‍ണർ‍ക്ക് സർ‍ക്കാരിനോട് വിശദീകരണം തേടാം. എന്നാൽ‍ അത് ചെയ്യാതെ ഗവർ‍ണർ‍ ബില്ലുകളിൽ‍ തീരുമാനം വൈകിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് സുപ്രീംകോടതി കണ്ണുരുട്ടിയപ്പോൾ‍ ബില്ലുകൾ‍ തിരിച്ചയച്ചു. തിരിച്ചയച്ച ബില്ലുകൾ‍ പാസാക്കി വീണ്ടും ഗവർ‍ണർ‍ക്ക് അയയ്ക്കാന്‍ വേണ്ടിയാണ് സർ‍ക്കാർ‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേർ‍ത്തത്. എഐഎഡിഎംകെ സർ‍ക്കാരിന്‍റെ കാലത്ത് നിയമസഭ പാസാക്കിയ രണ്ട് ബില്ലുകൾ‍ അടക്കമാണ് ഗവർ‍ണർ‍ സർ‍ക്കാരിന് തിരിച്ചയച്ചത്. അതുകൊണ്ട് വിഷയത്തിൽ‍ എഐഎഡിഎംകെ എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന കാര്യം വ്യക്തമല്ല. അതേസമയം സഭയിൽ‍ നാലംഗങ്ങൾ‍ മാത്രമുള്ള ബിജെപി സമ്മേളനം ബഹിഷ്കരിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.

article-image

െ്ി്ംെി

You might also like

Most Viewed