യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ്; കേസന്വേഷണത്തിന് പ്രത്യേക സംഘം
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. തിരുവനന്തപുരം സിറ്റി ഡിസിപി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. സൈബർ പോലീസ് ഉൾപ്പെടെ എട്ട് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇതുസംബന്ധിച്ച് അഞ്ചുദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകണമെന്നാണ് അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയാൽ കാർഡ് ഉപയോഗിച്ചുണ്ടോ എന്നാണ് അന്വേഷണ സംഘം ആദ്യം പരിശോധിക്കുക. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിൽ ക്രമക്കേടുകാട്ടാന്‍ ഇലക്ഷന്‍ കമ്മിഷന്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് അംഗത്വത്തിന് സ്വീകരിച്ചിരുന്ന അടിസ്ഥാന രേഖകളിലൊന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തിരിച്ചറിയൽ കാർഡായിരുന്നു. ഫോട്ടോ നൽകിയാൽ വ്യാജ വോട്ടർ കാർഡ് നിർമിച്ചുനൽകുന്ന മൊബൈൽ ആപ്പും ഇതിനായി ഉപയോഗിച്ചു. ഇതിലൂടെ ചില സ്ഥാനാർഥികൾ ജയിച്ചെന്നാണ് പരാതി.
sdfsdf