വയനാട്ടിൽ ക്ഷീരകർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. വയനാട്ടിൽ ക്ഷീരകർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലോടി പുളിഞ്ഞാംപറ്റയിലെ പറപ്പള്ളിയിൽ തോമസ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് വീടിന് സമീപം മൃതദേഹം കണ്ടെത്തിയത്. ഇയാൾക്ക് കടബാധ്യതകൾ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു.
മറ്റൊരാളുടെ വായ്പയ്ക്ക് ജാമ്യം നിന്നതിന്‍റെ പേരിൽ ബാങ്കിൽനിന്ന് നോട്ടീസും ലഭിച്ചിരുന്നു. നിലവിൽ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
fgdfgd