പിആർ ഏജൻസികളുടെ നിർദേശപ്രകാരമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നതെന്ന് ചെന്നിത്തല
നവകേരള സദസിനെതിരേ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിആർ ഏജന്‍സികളുടെ നിർദേശപ്രകാരമാണ് നവകേരള സദസും യാത്രയും സംഘടിപ്പിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഏഴ് കൊല്ലമായി ജനങ്ങൾക്കിടയിലിറങ്ങാത്ത രാജാവ് ഇപ്പോൾ എന്തിനാണ് ഇറങ്ങുന്നതെന്ന് ആളുകൾക്ക് അറിയാം. പരിപാടി തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ചെന്നിത്തല വിമർശിച്ചു. അഞ്ച് പൈസ കൈയിൽ ഇല്ലാത്ത സമയത്ത് കോടികൾ മുടക്കി നവ കേരള സദസ് നടത്തുന്നത് എന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു.
കർഷകർ ആത്മഹത്യ ചെയ്യുകയാണ്. ലൈഫിൽ വീട് പൂർത്തിയാക്കാതെ ജനങ്ങൾ വലയുന്നു. ക്ഷേമപെന്‍ഷന്‍ നൽകുന്നില്ല. സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന പിണറായി വിജയന്‍ മോദി ചെയ്യുന്ന അതേ കാര്യമാണ് ചെയ്യുന്നത്. ഇതൊന്നും ജനങ്ങൾക്ക് മുന്നിൽ ചിലവാകില്ല. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് 20 സീറ്റും നേടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
sdfs