കോഴിക്കോട് ബാലുശേരി പോലീസ് സ്‌റ്റേഷൻ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ
പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി ലഹരി സംഘം ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. റബിന്‍ ബേബി, ബിബിനേഷ്, നിഥിന്‍ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ബാലുശേരി പോലീസ് സ്‌റ്റേഷനിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
സ്‌റ്റേഷന്‍ പരിസരത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം താക്കീത് നൽകി വിട്ടയച്ചിരുന്നു. പിന്നീട് സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയ ഇവർ ബഹളമുണ്ടാക്കിയതോടെ പോലീസ് ഗേറ്റ് പൂട്ടി. ഇതോടെ ഗേറ്റ് ചാടിക്കടന്ന് സ്റ്റേഷനിൽ കടന്ന് ഇവർ പോലീസിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് സാരമല്ലാത്ത പരിക്കുണ്ട്.
dsgdg