നവകേരള സദസിന് സ്കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് ഉത്തരവ്
നവകേരള സദസിന് സ്കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് നിര്‍ദേശം. സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ സ്കൂള്‍ ബസുകള്‍ വിട്ട് നല്‍കണമെന്ന് കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. സ്കൂള്‍ ബസുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ചട്ടത്തില്‍ ഇളവ് വരുത്തിക്കൊണ്ടാണ് തീരുമാനം. വാഹനത്തിന്‍റെ ഇന്ധനം, ഡ്രൈവര്‍ക്കുള്ള ബാറ്റ തുടങ്ങിയവ സംഘാടകസമിതിയില്‍ നിന്ന് ഈടാക്കമെന്ന് ഉത്തരവില്‍ പറയുന്നു. നവകേരള സദസ് നടക്കുന്ന ഇടങ്ങളിലെ സ്കൂളുകളുടെ പ്രധാന അധ്യാപകര്‍ക്കാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം.
പൊതുജനങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സ്കൂള്‍ ബസ് വിട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം സ്കൂളില്‍ വിദ്യാര്‍ഥികളെ എത്തിക്കേണ്ട സമയം കഴിഞ്ഞാണോ ബസ് വിട്ട് നല്‍കേണ്ടതെന്ന കാര്യം സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ ഇക്കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
sgsgds