സൗജന്യ വൈദ്യുതി, ഇന്റർനെറ്റ്, സ്കൂട്ടർ, കല്യാണത്തിന് 1 ലക്ഷം രൂപയും സ്വര്‍ണവും: തെലങ്കാനയിൽ കോൺഗ്രസിന്റെ വൻ വാഗ്ദാനം
പെൺകുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വർണവും 1 ലക്ഷം രൂപയും ധനസഹായം, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുളള പെൺകുട്ടികൾക്ക് 1.60 ലക്ഷം ധനസഹായം, രണ്ടു ലക്ഷം രൂപയുടെ കാർഷിക വായ്‌പകൾ എഴുതി തള്ളും. മൂന്നു ലക്ഷം രൂപവരെ കർഷകർക്ക് പലിശ രഹിത വായ്പ, തെലങ്കാന സമരത്തിലെ രക്തസാക്ഷികളുടെ കുടുംബത്തിന് പ്രതിമാസം 25000 രൂപ പെൻഷനും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നൽകും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
പിന്നാക്ക വിഭാഗ സംവരണം ജാതി സെൻസസിന് ശേഷം ഉയർത്തും . അങ്കണവാടി അധ്യാപകരുടെ വേതനം 18,000 രൂപയാക്കി ഉയർത്തും, ഓട്ടോറിക്ഷ തൊഴിലാളികൾക്ക് 12,000 രൂപ പ്രതിവർഷ ധനസഹായം, 18 വയസിനു മുകളിലുള്ള വിദ്യാർഥിനികൾക്ക് ഇലക്ട്രിക് സ്കൂട്ടർ, മാധ്യമ പ്രവർത്തകർ മരിച്ചാൽ ആശ്രിതർക്ക് 5 ലക്ഷം രൂപയുടെ ധനസഹായം, അംഗ പരിമിതരുടെ പ്രതിമാസ പെൻഷൻ 6000 രൂപയാക്കി ഉയർത്തും തുടങ്ങി ജനപ്രിയ പ്രഖ്യാപനങ്ങൾ ഏറെയുണ്ട് കോൺഗ്രസിന്റെ വാഗ്‌ദാനങ്ങളിൽ.
JHJJKKJKIKK