തട്ടിപ്പ് കേസ്; ‘ഭാരത് പേ’ സഹസ്ഥാപകനെയും ഭാര്യയും ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞു
ഭാരത് പേ’ മുൻ മാനേജിംഗ് ഡയറക്ടർ അഷ്നീർ ഗ്രോവറിനെയും ഭാര്യ മാധുരി ജെയിനെയും ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞു. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ആണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. തട്ടിപ്പ് കേസിൽ ഇരുവർക്കുമെതിരെ ലുക്കൗട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചിരുന്നു.
ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 3 ൽ വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. ന്യൂയോർക്കിലേക്ക് അവധി ആഘോഷിക്കാൻ പോവുകയായിരുന്നു അഷ്‌നീറും ഭാര്യയും. സുരക്ഷാ പരിശോധനയ്ക്ക് മുമ്പ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് ജോയിന്റ് പൊലീസ് കമ്മീഷണർ (ഇഒഡബ്ല്യു) സിന്ധു പിള്ള പറഞ്ഞു.
ദമ്പതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവരോട് ഡൽഹിയിലെ വസതിയിലേക്ക് മടങ്ങാനും അടുത്ത ആഴ്ച EOW ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്. 81.28 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഗ്രോവറിനും ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള ആരോപണം.
DFDFGDFGDFG