കോഴിക്കോട്‌ പെട്രോൾ പമ്പ്‌ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ്‌ സിനിമ സ്റ്റൈൽ കവര്‍ച്ച


കോഴിക്കോട്‌: കോഴിക്കോട് ഓമശേരിയിൽ പെട്രോള്‍ പമ്പില്‍ സിനിമ സ്‌റൈൽ കവര്‍ച്ച. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജീവനക്കാരനെ ആക്രമിച്ച് മോഷ്‌ടാക്കള്‍ പണം തട്ടിയെടുത്തത്. ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം ഉടുമുണ്ട് കൊണ്ട് മുഖം കെട്ടിയാണ് കീഴ്പെടുത്തിയത്. മറ്റൊരു ജീവനക്കാരനും ഈ സമയം പമ്പിൽ ഉണ്ടായിരുന്നെങ്കിലും ഭയന്ന്‌ അടുത്തേക്ക്‌ വന്നില്ല.

പതിനായിരത്തോളം രൂപ നഷ്‌ടമായെന്നാണ് പരാതി. മൂന്ന് യുവാക്കളും മോഷണശേഷം ഓടി രക്ഷപ്പെട്ടു. കവര്‍ച്ചയുടെയും അക്രമികള്‍ ഓടി രക്ഷപെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികളെ കുറിച്ച് ഇതുവരെ സൂചനകളില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

article-image

ADSADSADSADSADS

You might also like

Most Viewed