മണ്ഡല മഹോത്സവത്തിനു തുടക്കം കുറിച്ച് ശബരിമല നട തുറന്നു
മണ്ഡല മഹോത്സവത്തിനു തുടക്കം കുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേൽശാന്തി കെ. ജയരാമന്‍ നമ്പൂതിരിയാണ് നട തുറന്നത്. ശബരിമലയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിഷേക ചടങ്ങുകള്‍ ഇന്നു രാത്രി സന്നിധാനത്തു നടക്കും. മൂവാറ്റുപുഴ ഏനാനല്ലൂര്‍ പൂത്തില്ലത്ത് മനയില്‍ പി.എന്‍. മഹേഷ് നന്പൂതിരിയെ ശബരിമല ക്ഷേത്രം മേൽശാന്തിയായും ഗുരുവായൂര്‍ അഞ്ഞൂര്‍ പൂങ്ങാട്ട്മന പി.ജി. മുരളി നമ്പൂതിരിയെ മാളികപ്പുറം ക്ഷേത്രം മേല്‍ശാന്തിയായും തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ അവരോധിക്കും.
ഡിസംബര്‍ 27നാണ് മണ്ഡല പൂജ. അന്നു രാത്രി 10ന് നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30ന് വൈകുന്നേരം നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. തീര്‍ഥാടനകാലത്തിനു സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും.
dfdg