തകഴിയില്‍ ജീവനൊടുക്കിയ കര്‍ഷകനു മികച്ച സിബിൽ സ്കോർ; ഭക്ഷ്യമന്ത്രി ജി.ആർ അനിൽ
തകഴിയില്‍ ജീവനൊടുക്കിയ കര്‍ഷകനു മികച്ച സിബിൽ സ്കോർ ഉണ്ടെന്ന് ബോധ്യമായെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കള്ളപ്രചാരണം പൊളിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേന്ദ്രമന്ത്രി വി. മുരളീധരനും മാപ്പ് പറയണമെന്നും അനിൽ ആവശ്യപ്പെട്ടു.
തകഴി സ്വദേശിയും കിസാൻ സംഘ് ജില്ലാ പ്രസിഡന്‍റുമായ പ്രസാദ് (55) ആണ് ജീവനൊടുക്കിയത്. മരണത്തിന് ഉത്തരവാദി സര്‍ക്കാരും ബാങ്കുകളുമെന്ന് എഴുതിവച്ചശേഷമാണ് പ്രസാദ് വിഷംകഴിച്ച് ജീവനൊടുക്കിയത്. നെല്ല് സംഭരിച്ചതിന്‍റെ വില പിആർഎസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. തുടർകൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നെങ്കിലും പിആര്‍എസ് വായ്പ കുടിശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണ് പ്രസാദ് ജീവനൊടുക്കിയത്.
sgdfg