പ്രഥമ ചെ ഇന്റര്‍നാഷനല്‍ ചെസ് ഫെസ്റ്റിവലിന് തുടക്കമായി


തിരുവനന്തപുരം: പ്രഥമ ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവലിന് തുടക്കമായി. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ക്യൂബൻ ഗ്രാൻഡ് മാസ്റ്റർ ലിസാൻ൫ തെരേസ ഒർദാസ് വാൽദെസുമായി കരുക്കൾ നീക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കായിക മത്സരങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് മനുഷ്യനെ ആനന്ദിപ്പിക്കുമെന്നും അതുകൊണ്ടാണ്, ഫുട്ബാൾ ലോകകപ്പിൽ പങ്കെടുത്തിട്ടില്ലെങ്കിൽ പോലും കേരളത്തിന്റെ നിസ്സീമമായ പിന്തുണയ്ക്ക് ഫിഫ നന്ദി അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ഫെസ്റ്റിവലിലൂടെ ക്യുബ-കേരള സഹകരണത്തിന് തുടക്കമിട്ടിരിക്കുകയാണ്. ജൂണിൽ നടത്തിയ ക്യൂബ സന്ദർശനത്തിൽ ആരോഗ്യം, കായികം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണത്തിന് ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ ശ്രമമാണ് രാജ്യാന്തര ചെസ് ഫെസ്റ്റിവൽ. ലോകത്താകെയുള്ള ചൂഷിത വർഗ്ഗത്തിന്റെ വിമോചനത്തിന് പോരാടിയ ചെ ഗുവേരയുടെ പേരിൽ നടത്തുന്ന ഈ ടൂർണമെന്റ് കേരളത്തിലെ ചെസ്സിനും കായികമേഖലക്ക് ആകെയും പുതിയ ഒരു ഊർജ്ജം നൽകും. ക്യൂബയും കേരളവും പലകാര്യത്തിലും സമാനതകൾ ഉള്ള രണ്ട് ദേശങ്ങളാണ്. ഇടതുപക്ഷാഭിമുഖ്യം, ആരോഗ്യമേഖലയിലെ മുന്നേറ്റം, ചെസ്സിനോടും ചതുരംഗം കളിയോടുമൊക്കെയുള്ള നമ്മുടെ ആവേശമൊക്കെ സമാനതകൾ ഉള്ളതാണ്. ഇരു ദേശങ്ങളുടെ സഹകരണം കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

article-image

RTRTRT

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed