പണം മുഴുവനും ലഭിച്ചു -ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന്‍റെ പിതാവ്
കൊച്ചി: ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം തട്ടിയെടുത്തെന്ന് ആരോപണം ഉയർന്നതിനു പിന്നാലെ മുഴുവൻ പണവും തിരികെ ലഭിച്ചു. മകളുടെ മരണത്തെ തുടർന്ന് വിവിധ സംഘടനകളുടെ സഹായമായി ലഭിച്ച പണം പ്രാദേശിക മഹിള കോൺഗ്രസ് നേതാവും ഭർത്താവും ചേർന്ന് തട്ടിയെടുത്തെന്നാണ് പിതാവ് ആരോപിച്ചത്. പണം തിരികെ ലഭിച്ചെന്നും പരാതിയില്ലെന്നും കുട്ടിയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതിനിടെ, വാർത്ത നിഷേധിക്കാൻ പെൺകുട്ടിയുടെ പിതാവിനെ സമ്മർദം ചെലുത്തുന്ന ഫോൺ സന്ദേശം പുറത്തുവന്നു. സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ആലുവ റൂറൽ എസ്.പി വിവേക് കുമാർ. സംഭവം പരിശോധിക്കുമെന്നും എസ്.പി പറഞ്ഞു. പ്രാദേശിക മഹിള കോൺഗ്രസ് നേതാവും ഭർത്താവും 1,20,000 രൂപ തട്ടിയെടുത്തെന്നാണ് കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ പിതാവ് പരാതിപ്പെട്ടത്. അന്ന് സ്മാർട് ഫോൺ ഇല്ലാത്തതിനാൽ പണം ലഭിച്ചത് എഴുതി സൂക്ഷിച്ച രേഖകൾ പിതാവിന്‍റെ പക്കലുണ്ട്. ഇതടക്കം പരാതി പറഞ്ഞതോടെ 70,000 രൂപ തിരികെ നൽകി. ഇന്ന് മാധ്യമങ്ങളിൽ ഇതേക്കുറിച്ച് വാർത്ത വന്നതോടെ മുഴുവൻ തുകയും തിരികെ ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
asdadsadsadsdsads