കോൺഗ്രസിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കടപ്പുറത്ത് ഫ്രീഡം സ്ക്വയറിന് 200 മീറ്റർ അകലെ പുതിയ വേദി


കോഴിക്കോട്: വിവാദത്തിന് പിന്നാലെ കോൺഗ്രസിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് തത്വത്തിൽ അനുമതി നൽകി കോഴിക്കോട് ജില്ലാ ഭരണകൂടം. കടപ്പുറത്തെ ഫ്രീഡം സ്ക്വയറിന് 50 മീറ്റർ അകലെയാണ് പുതിയ വേദി. റാലിയിൽ നിന്ന് പിന്മാറില്ലെന്ന് കോൺഗ്രസ് വെല്ലുവിളിച്ചിരുന്നു. പ്രശ്നപരിഹാരത്തിന് മന്ത്രി മുഹമ്മദ് റിയാസും ഇടപെട്ടു.

കോഴിക്കോട് കടപ്പുറത്ത് നേരത്തെ നിശ്ചയിച്ചതിൽ നിന്ന് ഏകദേശം 50 മീറ്റർ മാറിയാണ് പുതിയ വേദിക്കുള്ള സ്ഥലം ഡിസിസി നിർദേശിച്ചത്. അസി. കലക്ടർ അനിതാ കുമാരി, ഡി ടി പി സി സെക്രട്ടറി നിഖിൽ എന്നിവർ സ്ഥല പരിശോധനക്ക് എത്തി. പ്രശ്ന പരിഹാരത്തിന് ഇടപെടാമെന്ന് മന്ത്രി മുഹമ്മദ് റിയാസും ഉറപ്പ് നൽകിയിരുന്നു. വേദി അനുവദിക്കുന്നതോടെ തർക്കം അവസാനിക്കും.

article-image

adsadsadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed