അനിശ്ചിതകാല സമരത്തിൽ നിന്ന് സ്വകാര്യബസുടമകൾ പിന്മാറി


വിവിധ ആവശ്യങ്ങളുന്നയിച്ച് ഈമാസം 21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരത്തിൽ നിന്ന് സ്വകാര്യബസുടമകൾ പിന്മാറി. കൊച്ചിയിൽ ബസുടമകളുടെ സംഘടനാ ഭാരവാഹികളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള 149 പെർമിറ്റുകൾ‌ റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ഉറപ്പ് നല്കി. ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി സർവീസ് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുനഃപരിശോധിക്കാമെന്നും ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് സ്വകാര്യ ബസുകൾക്കും അനുവദിക്കുന്നത് ആലോചിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കുന്നത് സംബന്ധിച്ച് ഉറപ്പൊന്നും മന്ത്രി നല്കിയില്ല. അതിനു പകരം ഇതുസംബന്ധിച്ച് രഘുരാമൻ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 31നു മുമ്പ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. ഇതനുസരിച്ച് നിലപാട് സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളുടെ കൺസഷൻ കാര്യത്തിൽ സർക്കാർ തീരുമാനം തൃപ്തികരമല്ലെന്ന് ബസുടമകൾ ചൂണ്ടിക്കാണിച്ചു. ബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി നൽകിയ ഉറപ്പ് മാനിച്ചാണ് സമരത്തിൽ നിന്ന് പിൻമാറാനുള്ള തീരുമാനമെന്നും അവർ അറിയിച്ചു.

article-image

adsasdadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed