എന്തും പറയാൻ അവകാശമുണ്ടെന്ന് കരുതി പുറപ്പെട്ടാൽ കാര്യം മോശമാകും; വി. മുരളീധരന് എതിരെ എം.വി ഗോവിന്ദൻ


കേന്ദ്രമന്ത്രി വി. മുരളീധരന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്ത്. മന്ത്രിയെന്നാൽ ഒരു സ്റ്റാറ്റസ് വേണമെന്നും എന്തും പറയാൻ അവകാശമുണ്ടെന്ന് കരുതി പുറപ്പെട്ടാൽ കാര്യം മോശമാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരൻ കളവ് പറയുകയാണ്.

അർഹമായ കേന്ദ്ര വിഹിതം കേരളത്തിന് ലഭിക്കുന്നില്ല. കൃത്യമായ മറുപടിയില്ലാതെ വെറുതെ ഓരോന്നു വിളിച്ചു പറയുകയാണ് മന്ത്രി. കേന്ദ്ര വിഹിതം ആരുടെയും ഔദാര്യമല്ലെന്ന് ഓർക്കണം. റവന്യൂ കമ്മി നികത്തുന്നതിന് നയാപൈസ തന്നിട്ടില്ല. ഇവിടത്തെ ധൂർത്ത് കണ്ടുപിടിക്കാൻ സി&എജി ഉണ്ട്. കണ്ടുപിടിക്കട്ടെ, ആർക്കാണ് അതിൽ തർക്കമുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ഗവർണർ പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റൻ്റെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പെരുമാറുന്നത്. പ്രതികരണങ്ങൾ കേട്ടാൽ അങ്ങനെയാണ് തോന്നുക. ആനുകൂല്യങ്ങൾ തടസ്സപ്പെടുത്തുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. കണക്ക് ചോദിച്ചാൽ മറുപടി പറയാൻ കഴിയാത്ത മന്ത്രിമാരാണ് കേരളത്തിലേതെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരാമർശത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. കേരളത്തിലെ ജനങ്ങൾ സഹികെട്ടാൽ പ്രതികരിക്കും എന്നുള്ള കാര്യത്തിൽ സർക്കാരിന് സംശയം വേണ്ട. കണക്ക് ചോദിച്ചാൽ പറയാനുള്ള ധാരണ പോലും ഭക്ഷ്യ മന്ത്രിക്കില്ലെന്നും മുരളീധരൻ പരിഹസിച്ചു.

ഡൽഹിയിൽ ധർണ നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെയും കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹസിച്ചു. ധർണ്ണ ഇരുന്നാൽ കിട്ടാനുള്ള പണം കിട്ടില്ല. അതിന് അപേക്ഷ കൃത്യമായി നൽകണം. മാനദണ്ഡം പുതുക്കിയത് അറിയില്ലെങ്കിൽ ഭരിക്കാൻ ഇരിക്കരുത്. ഡൽഹിയിൽ ധർണ നടത്തിയിട്ട് ഒരു കാര്യവും ഇല്ല.

ഡൽഹിയിൽ ധർണ നടത്തുന്നതിനു പകരം രണ്ടാം ഗഡു കിട്ടുന്നതിനു വേണ്ട അപേക്ഷ നൽകുകയല്ലേ ചെയ്യേണ്ടത്. കേരളത്തിൽ നികുതി പിരിവ് നടക്കുന്നില്ല എന്നതാണ് സത്യം. താൻ ഉന്നയിച്ച കണക്കുകളിൽ ധനമന്ത്രി മറുപടി പറയണം. കുട്ടനാട്ടിലെ കർഷക ആത്മഹത്യയിലും അദ്ദേഹം എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി, ജീവനൊടുക്കിയ കർഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനെന്നും വി. മുരളീധരൻ പറഞ്ഞു.

article-image

dfsdfsdfssdfdfssdfds

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed