തൃശൂർ ചേലക്കര നിയോജക മണ്ഡലം ബഹ്‌റൈൻ പ്രവാസി കൂട്ടായ്മ മൂന്നാമത് കുടുംബ സംഗമം സംഘടിപ്പിച്ചു


തൃശൂർ ചേലക്കര നിയോജക മണ്ഡലം ബഹ്‌റൈൻ പ്രവാസി കൂട്ടായ്മ മൂന്നാമത് കുടുംബ സംഗമം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന ഫോട്ടോഗ്രാഫർ റഷീദ് കുഞ്ഞോളിന്റെ ഫോട്ടോഗ്രാഫി പ്രദർശനം വി കെ സുകുമാരൻ, അബൂബക്കർ സഖാഫി  എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മാഹിർ ചെറുതുരുത്തി അധ്യക്ഷത വഹിച്ച യോഗത്തിൽ റഷീദ് ആറ്റൂർ സ്വാഗതം പറഞ്ഞു.  റഷീദ് കുഞ്ഞോൾ ഉൽഘാടനം നിർവഹിച്ചു. പ്രവർത്തന റിപ്പോർട്ട്‌ അസീസ് പള്ളവും, കണക്ക് വിവരങ്ങൾ സുലൈമാൻ ആറ്റൂറും അവതരിപ്പിച്ചു.

മുസ്തഫ ഓങ്ങല്ലൂർ നന്ദി രേഖപ്പെടുത്തി. അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെയും സംഗമത്തിൽ തെരഞ്ഞെടുത്തു. അജിത്‌ ആറ്റൂർ, മുഹമ്മദ് കുട്ടി പൂളക്കൽ, അലി നെടുമ്പുര, അബൂബക്കർ വാഴാലിപ്പാടം  എന്നിവരാണ് രക്ഷാധികാരികൾ. അബ്ദുള്ള ഒന്നാം മൈൽ പ്രസിഡണ്ട്, റഷീദ് ആറ്റൂർ ജനറൽ സെക്രട്ടറി, അസീസ് പള്ളം  ട്രഷറർ, ഹനീഫ ആറ്റൂർ ഓർഗനൈസിംഗ് സെക്രട്ടറി, ബഷീർ കളത്തിൽ, സാദിഖ് വെട്ടിക്കാട്ടിരി, അബ്ദുൽ അസീസ് സിഎം വൈസ് പ്രസിഡന്റുമാർ, സിജിത്ത് കുട്ടൻ ആറ്റൂർ, സുലൈമാൻ ആറ്റൂർ, അബ്ദുൽ സലാം ദേശമംഗലം ജോയിന്റ് സെക്രട്ടറിമാർ എന്നിവരാണ് മറ്റ് ഭാരവാഹികൾ. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന ചേലക്കര മണ്ഡലത്തിൽ പെട്ട ആളുകൾക്ക് കൂട്ടായ്മയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി 34164333 അല്ലെങ്കിൽ 33629742 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

adsfdsfs

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed