ക്രമസമാധാന പ്രശ്നം ഉണ്ടായില്ല; എൻ.എസ്.എസ് നാമജപ ഘോഷയാത്രക്കെതിരായ കേസ് അവസാനിപ്പിച്ചു


എൻ.എസ്.എസ് നാമജപ ഘോഷയാത്രക്കെതിരായ കേസ് അവസാനിപ്പിച്ചു. തുടരന്വേഷണം അവസാനിപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.  എൻ.എസ്.എസ് വൈസ് പ്രസിഡൻറ് സംഗീത് കുമാർ ഉൾപ്പെടെ 1000 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. സ്പീക്കർ എ.എൻ. ഷംസീറിന്‍റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു പാളയം മുതൽ പഴവങ്ങാടി വരെ നാമജപ യാത്ര നടത്തിയത്. 

കേസ് എഴുതി തള്ളാൻ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ പൊലിസ് തീരുമാനിച്ചിരുന്നു. എൻ.എസ്.എസിനെ അനുനയിപ്പിക്കുന്നതിെൻറ ഭാഗമായാണ് കേസ് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് പറയപ്പെടുന്നുണ്ട്. 

article-image

sdfsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed