പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പ്'; പി മോഹനൻ


കോഴിക്കോട്: പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. പലസ്തീൻ വിഷയത്തിൽ ആത്മാർഥത ഉണ്ടെങ്കിൽ ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം നടത്തട്ടെയെന്നും മോഹനൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. കോൺഗ്രസിന്റെ ഐക്യദാർഢ്യറാലി അണികളെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം നിർത്താനാണ്. പലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന എല്ലാ മനുഷ്യസ്നേഹികളും സിപിഐഎം സമ്മേളനത്തിനെത്തും. ആര്യാടൻ ഷൌക്കത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കോഴിക്കോട് വച്ചാണ് സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുന്നത്. സമസ്ത, മുജാഹിദ് വിഭാഗം അടക്കമുള്ള മുസ്ലിം സംഘടനകളും സിപിഐഎം റാലിക്കൊപ്പമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. നവംബർ 23നാണ് കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി. ഇതും കോഴിക്കോട് വച്ചുതന്നെയാണ് നടക്കുന്നത്. നേരത്തേ മുസ്ലിം ലീഗും സമസ്തയും പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടി സംഘടിപ്പിച്ചിരുന്നു.

പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കോഴിക്കോട് സിപിഐഎം ജില്ലാ കമ്മറ്റി റാലി സംഘടിപ്പിക്കുന്നത്. സരോവരത്ത് പ്രത്യേകം സജ്ജീകരിച്ച യാസർ അറാഫത്ത് നഗറിലാണ് പരിപാടി. വിവിധ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

article-image

aadsadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed