എൻഡോസൾഫാൻ ദുരിതബാധിതർക്കായി സൗജന്യ ആംബുലൻസ്


കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കായി സൗജന്യ ആംബുലൻസ് സർവീസ് ഒരുങ്ങുന്നു. സത്യസായി ട്രസ്റ്റ് ആണ് സൗജന്യ ആംബുലൻസ് സേവനം ഒരുക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആംബുലൻസ് സർവീസ് പോലും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ലെന്ന വാർത്തയ്ക്ക് പിന്നാലെയാണ് സായി ട്രസ്റ്റിന്റെ നടപടി. റിപ്പോർട്ടർ പരമ്പരയ്ക്ക് പിന്നാലെയാണ് സായി ട്രസ്റ്റിന്റെ നടപടി.

സർക്കാരിന്റെ കനിവിനായി മാത്രം കാത്തുനിൽക്കേണ്ട. ഐസിയു ആംബുലൻസ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. രോഗിക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ വാഹനത്തിൽ വച്ച് തന്നെ പ്രാഥമിക ശുശ്രൂഷ അടക്കം ചെയ്യാവുന്ന തരത്തിലാണ് ആംബുലൻസ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 20 ലക്ഷം രൂപ ചെലവാക്കിയാണ് സായി ട്രസ്റ്റ് ആംബുലൻസ് നിരത്തിൽ ഇറക്കിയത്.

ഞായറാഴ്ച മുതൽ സൗജന്യ സേവനം ലഭ്യമാകും. കഴിഞ്ഞ കുറെ മാസങ്ങളായി സർക്കാരിന്റെ ആംബുലൻസ് സർവീസ് എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല.

article-image

asdadsadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed