സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂടും


സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നു. ഇടതുമുന്നണി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. 13 ഇനങ്ങളുടെ വിലയാണ് കൂട്ടുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഭക്ഷ്യമന്ത്രിയെ എൽഡിഎഫ് ചുമതലപ്പെടുത്തി. തുവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, ചെറുപയർ, വൻപയർ, ഉഴുന്ന്, കടല എന്നിവയുടെ വിലയാണ് കൂട്ടുന്നത്. 

ഏഴ് വർഷത്തിനുശേഷമാണ് സപ്ലൈകോയിലെ വിലവർധന. വിപണിയിൽ ഇടപെട്ടതിന്‍റെ പേരിൽ സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശിക 1,525 കോടി രൂപയാണ്. ഒന്നുകിൽ കുടിശിക നൽകുക അല്ലെങ്കിൽ വില കൂട്ടുകയെന്നതാണ് സപ്ലൈകോ മുന്നോട്ടുവച്ച ആവശ്യം.

article-image

fdgdg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed