NCERT പുസ്‌കങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരത്; എതിര്‍പ്പുമായി കേരളം


എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് ഒഴിവാക്കി ഭാരത് എന്നാക്കി മാറ്റുന്ന ശുപാര്‍ശയ്‌ക്കെതിരെ കേരളം. ബദല്‍ സാധ്യത തേടാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യ എന്ന പേര് നിലനിര്‍ത്തി എസ്‌സിഇആര്‍ടി പാഠപുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കും. നേരത്തെ എന്‍സിഇആര്‍ടി വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ എസ്‌സിഇആര്‍ടി ഉള്‍പ്പെടുത്തിയിരുന്നു.

വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാനുള്ള നിര്‍ദേശം എന്‍സിആര്‍ടി പാനല്‍ ഏകകണ്ഠമായി അംഗീകരിച്ചു. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാന്‍ എന്‍ സി ഇ ആര്‍ ടി സമിതി ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ മാറ്റം നടപ്പാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങളില്‍ ഇന്ത്യന്‍ രാജാക്കന്മാരുടെ ചരിത്രം കൂടൂതല്‍ ഉള്‍പ്പെടുത്തും.

article-image

BCVBVBVCBCVBCV

You might also like

Most Viewed