കുടുംബവഴക്ക്; പത്തനംതിട്ടയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി


പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ കുത്തി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഭാര്യയെ കുത്തിയ ശേഷം വേണുക്കുട്ടൻ സ്വയം കുത്തുകയായിരുന്നു.

ഇരുവരെയും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും വേണുക്കുട്ടൻ മരിച്ചിരുന്നു. ഭാര്യ ശ്രീജ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യയെ മാരകമായി കുത്തി പരിക്കേൽപ്പിച്ച ശേഷമാണ് വേണുക്കുട്ടൻ സ്വയം കുത്തി ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

article-image

DFGDFGDFGDFGDFG

You might also like

Most Viewed