ഡിജിറ്റല്‍ ത്രാസ് സഹിതം എംഡിഎംഎ വില്‍പ്പന; യുവാവ് എക്‌സൈസ് പിടിയില്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. ഓച്ചിറ സ്വദേശി ഗോകില്‍ ഗോപാലിനെയാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. എംഡിഎംഎ തൂക്കി വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും ഇയാളില്‍ നിന്ന് കണ്ടെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി ഉദയകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റിവ് ഓഫീസര്‍ എബിമോന്‍ കെ വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍ അഖില്‍, എസ് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം പുത്തന്‍തോപ്പില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയയാളെ പിടികൂടിയതായും എക്‌സൈസ് അറിയിച്ചു. കഠിനംകുളം സ്വദേശി സ്റ്റാലിന്‍ എന്ന് വിളിക്കുന്ന രതീഷിനെയാണ് 40 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം സഹിതം കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മദ്യവില്‍പ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ആക്ടീവ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റിവ് ഓഫീസര്‍ കെ റജികുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത്, അല്‍ത്താഫ്, ബിനു, എക്‌സൈസ് ഡ്രൈവര്‍ ഷെറിന്‍ എന്നിവരാണ് പങ്കെടുത്തത്.
adsadsadsadsasads