സതീശൻ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ കാണുന്നില്ലെന്ന് ആരോഗ്യമന്ത്രി
മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ അഴിമതിയെന്ന സിഎജി റിപ്പോർട്ടിൽ വി ഡി സതീശനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്. വി ഡി സതീശൻ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ കാണുന്നില്ല. സിഎജി റിപ്പോർട്ട് ഡ്രാഫ്റ്റ് മാത്രമാണ്. ആരോഗ്യവകുപ്പ് മറുപടി നൽകിയ ശേഷമാണ് അന്തിമ റിപ്പോർട്ട് പ്രസിദ്ധികരിക്കുക. ആരോഗ്യവകുപ്പിനെതിരായ ആരോപണത്തിൽ കെ സുരേന്ദ്രനും മന്ത്രി മറുപടി നൽകി. വി ഡി സതീശന്റെയും കെ സുരേന്ദ്രന്റെയും സ്വരം ഒരുപോലെ ഇരിക്കുന്നതിൽ അത്ഭുതമില്ല. കെ സുരേന്ദ്രൻ ആദ്യം യുപിയെ മാറ്റി പറയട്ടെയെന്നും മന്ത്രി വിമർശിച്ചു.
SAADSDASSDSSASAS